പന്തളം: പട്ടികജാതി സംവരണം കേന്ദ്രസർക്കാർ അട്ടിമറിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ ഭരണ ഘടന ഭേദഗതിയും നിയമനിർമ്മാണവും അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് പി.കെ.എസ്. പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തുമ്പമൺ പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമരം പി.കെ.എസ് ഏരിയാ സെക്രട്ടറി എം.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.സി പവിത്രൻ, മനോഹരൻ എന്നിവർ സംസാരിച്ചു. കുരമ്പാല തെക്കു പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമരം സി.പി.എം കുരമ്പാല ലോക്കൽ സെക്രട്ടറി ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു മേഖലാ സെക്രട്ടറി കെ..കമലാസനൻ പിള്ള. എ. രാമൻ എസ്.ചന്ദ്രൻ കുട്ടി, കെ. ജി ചന്ദ്രഭാനു, രഘു കുമാർ എന്നിവർ സംസാരിച്ചു. പന്തളം പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമരം ജില്ലാ വൈസ് പ്രസിഡന്റ് വി.കെ മുരളി ഉദ്ഘാടനം ചെയ്തു. മുടിയൂർക്കോണം പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമരം ഏരിയ പ്രസിഡന്റ് എസ്.അരുൺ ഉദ്ഘാടനം ചെയ്തു. എം.കെ രാജു, ചന്ദ്രൻ കുട്ടി, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.