കോന്നി : വായനപക്ഷാചരണത്തിന്റെ ഭാഗമായി കോന്നി പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോന്നിയൂർ മീനാക്ഷിയമ്മ അനുസ്മരണം നടത്തി. ആശാ റാം മോഹൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളി മോഹൻ, പി. മോഹൻ കുമാർ, സജി ഞവരയ്ക്കൽ, വിനോദ് വാഴപ്പള്ളിൽ, എസ്. കൃഷ്ണകുമാർ, എൻ. അനിൽകുമാർ, ആർ. ലീനാ കുമാരി എന്നവർ പ്രസംഗിച്ചു.