monkey
വാഹനിൽക്കുന്നതിൽ രാജശേഖരൻറെ പുരയിടത്തിൽ വനംവകുപ്പ് വച്ച കെണിയിൽ വീണ കുരങ്ങൻ

റാന്നി : നാറാണംമൂഴി ഏഴാം വാർഡ് പൂപ്പള്ളിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ കുരങ്ങനെ വനം വകുപ്പ് കെണിയിലാക്കി. വാഹനിൽക്കുന്നതിൽ രാജശേഖരന്റെ പുരയിടത്തിൽ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ ഉച്ചയോടെ കുരങ്ങൻ അകപ്പെടുകയായിരുന്നു. ഈ പ്രദേശങ്ങളിലെ കൃഷി വകകളും, തേങ്ങയും, വാഴയും ഉൾപ്പെടെ നശിപ്പിക്കുകയും വീടിനകത്തുകയറി ശല്യം ഉണ്ടാക്കിയതോടെ വാർഡുമെമ്പർ സോണിയ മനോജ് വനം വകുപ്പിനെ വിവരം അറിയിച്ചു. അതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കുരങ്ങനെ കൂടാതെ മലയണ്ണാനും ഈ മേഖലയിൽ കൃഷികൾ നശിപ്പിക്കുന്നത് പതിവാണ്.