10-janamaithri
75 വയസ്സുകാരന് പന്തളം ജനമൈത്രി പൊലീസിന്റെ ഇടപെടലിന്റെ ഭാഗമായി ഊന്നുകല്ലിൽ പ്രവർത്തിക്കുന്ന സ്‌നേഹ തണൽ എന്ന ചാരിറ്റബിൾ ട്രസ്റ്റ് അഭയം ഒരുക്കിയപ്പോൾ

പന്തളം : തോന്നല്ലൂർ മണികണ്ഠൻ ആൽത്തറക്ക് സമീപം കടത്തിണ്ണയിലും അമ്പല പരിസരത്തുമായി കഴിഞ്ഞിരുന്ന നാരായണൻ എന്ന 75 വയസുകാരന് പന്തളം ജനമൈത്രി പൊലീസിന്റെ ഇടപെടലിന്റെ ഭാഗമായി ഊന്നുകല്ലിൽ പ്രവർത്തിക്കുന്ന സ്‌നേഹത്തണൽ എന്ന ചാരിറ്റബിൾ ട്രസ്റ്റ് അഭയം ഒരുകി. ബന്ധുമിത്രാദികൾ ഉപേക്ഷിച്ച നാരായണൻ അവിവാഹിതനാണ്. പ്രദേശവാസികളായ സുനിൽ , രാജേഷ് തുടങ്ങിയവർ നൽകിയ ഭക്ഷണവും കഴിച്ച് കഴിഞ്ഞു കൂടുകയായിരുന്നു. വാർഡുകൗൺസിലർ ആയ പുഷ്പലത വിളിച്ചു അറിയിച്ചതിനെ തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാരായ അമീഷും ,സുബീക്കും ജനമൈത്രി പൊലീസ് വോളണ്ടിയർ മാരായ ജിതിനും, മഞ്ജു പൗലോസ് സ്ഥലത്തെത്തി പ്രദേശവാസികളുടെയും സഹകരണത്തോടുകൂടി കൊവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇദ്ദേഹത്തെ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാറിന്റെ നിർദ്ദേശത്തെത്തുടർന്ന് ഊന്നുകല്ലിൽ പ്രവർത്തിക്കുന്ന പാസ്റ്റർ ബിനു വാഴമുട്ടംത്തിന്റെ നേതൃത്വത്തിലുള്ള സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ എത്തി ഏറ്റെടുത്ത് കൊണ്ടു പോയി.