തിരുവല്ല: ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വ. ബിനു വി.ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സതീഷ് ചാത്തങ്കേരി, റെജി വർഗീസ് തർക്കോലിൽ, കെ.പി.രഘുകുമാർ, കെ.ജെ. മാത്യു, തോമസ് വർഗീസ്, സജി എം മാത്യു ,വി.കെ മധു, രാജേഷ് മലയിൽ, ജിനു തൂമ്പുംകുഴി ,ശ്രീജിത്ത് മുത്തൂർ എന്നിവർ പ്രസംഗിച്ചു.