പത്തനംതിട്ട: റവന്യൂ വകുപ്പിലെ ജീവനക്കാരുടെ ഓൺലൈൻ ട്രാൻസ്ഫറും പ്രൊമോഷനും സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ .ജി .ഒ അസോസിയേഷൻ 'കളക്ട്രേറ്റിൽ പ്രതിഷേധ സമരം നടത്തി. എൻ.ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ്കുമാർ ,സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ജില്ലാ ഭാരവാഹികളായ ഷിബു മണ്ണടി, തട്ടയിൽ ഹരികുമാർ, പി.എസ്സ്.മനോജ്കുമാർ, പിക്കു വി സൈമൺ, അനിൽകുമാർ ,ജയപ്രസാദ്, പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.