hospital-mallappally
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്ന നീതി നീഷേധത്തിന്റെ 48-ാം നാൾ പ്രതിഷേധദിന പരിപാടി

മല്ലപ്പള്ളി : താലൂക്ക് ആശുപത്രിയിൽ മേയ് 21ന് യുവാവിന്റെ മൃതദേഹം വിട്ടുനൽകുന്നതിനെചൊല്ലിയുള്ള സംഘർത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കെ.ജി.എം.ഒ.എ, ജോയിന്റ് ആക്ഷൻ കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നീതി നിഷേധത്തിന്റെ 48-ാം നാൾ പ്രതിഷേധ ദിനം ആചരിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ജനപ്രതിനിധി ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ ആശങ്ക രേഖപ്പടുത്തി. സൂപ്രണ്ട് ഡോ. സിനീഷ് കെ. ജോയി, ഡോ. മാത്യു വറുഗീസ് മാരേട്ട്, ഡോ. മനീഷ് ചന്ദ്രൻ, ഹെഡ് നേഴ്‌സ് അച്ചാമ്മ ശാമുവേൽ, ജെസി കുരികേശ്, നിഷ പി.ടി എന്നിവർ പ്രസംഗിച്ചു.