പന്തളം: കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി. യു. അടൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടിയൂർക്കോണം എം.ടി.എൽ.പി.എസ്. സ്‌കൂളിൽ പഠന ഉപകരണങ്ങൾ വിതരണം ചെയ്തു . പ്രഥമ അദ്ധ്യാപിക മിനി ചെറിയാനും സി.ഐ.ടി.യു. പന്തളം ഏരിയ സെക്രട്ടറി വി.പി രാജേശ്വരൻ നായരും 23-ാം ഡിവിഷൻ കൗൺസിലർ അരുണും ചേർന്ന് നിർവഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പ്രകാശ്ഡിവിഷൻ സെക്രട്ടറി ഗോപകുമാർ, ഡിവിഷൻ പ്രസിഡന്റ് പി. എച്ച് സുധീർ, എസ് അഷറഫ് , ഷിജു, സീനിയർ അസിസ്റ്റന്റ് ജെസ്സി പി.ഐസക് എന്നിവർ സംസാരിച്ചു.