dharna

തിരുവല്ല: ഇന്ധന വിലവർദ്ധനവിനെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വെ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ തിരുവല്ലയിൽ ധർണ നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. കെ.ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വെ.എഫ് മണ്ഡലം പ്രസിഡന്റ് അനിഷ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോബി പിടിയേക്കൽ, മനു പരുമല, അഭിലാഷ്, അഡ്വ.ഡാനിയേൽ, ജയകുമാർ പെരിങ്ങര, ബിനു മേപ്രാൽ, വിഷ്ണു ഭാസ്‌കർ എന്നിവർ പ്രസംഗിച്ചു.