aiyf-
പഴവങ്ങാടി മേഖലാ കമ്മറ്റി നടത്തിയ കാലി സിലണ്ടറിന് മുകളില്‍ ചായ തിളപ്പിക്കല്‍ സമരം

റാന്നി: ഇന്ധന വിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത രീതികളിൽ പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിച്ചു. ഇന്ധന ടാങ്കർ തടഞ്ഞും കാലിയായ സിലിണ്ടറിന് മുകളിൽ വിറകടുപ്പ് വെച്ച് ചായ തിളപ്പിച്ചും കപ്പ പുഴുങ്ങിയും വാഹനം കെട്ടിവലിച്ചുമാണ് വിവിധ മേഖലകളിൽ സമരം നടന്നത്. റാന്നി തോട്ടമണ്ണിൽ ഇന്ധന ടാങ്കർ തടഞ്ഞുള്ള സമരം സി.പി.ഐ ജില്ലാ കൗൺസിലംഗം ടി.ജെ ബാബു രാജ് ഉദ്ഘാടനം ചെയ്തു. വിപിൻ പി. പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. തെക്കേപ്പുറം വാസുദേവൻ, സന്തോഷ് കുര്യൻ, ആർ അശോകൻ, മുംതാജ് എന്നിവർ പ്രസംഗിച്ചു. പഴവങ്ങാടി മേഖലാ കമ്മിറ്റി പ്ലാച്ചേരിയിൽ നടത്തിയ വിറകടുപ്പിൽ ചായ തിളപ്പിച്ചുള്ള സമരം മണ്ഡലം കമ്മറ്റിയംഗം ഹാപ്പി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. ബിനു അദ്ധ്യക്ഷത വഹിച്ചു. വെച്ചൂച്ചിറ പരുവയിൽ മേഖലാ സെക്രട്ടറി ബ്രൈറ്റ് ബാബു ഉദ്ഘാടനം ചെയ്തു. എം.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നാറാണംമൂഴിയിൽ പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. വടശേരിക്കരയിൽ പെട്രോൾപമ്പിന് മുന്നിൽ നടന്ന സമരം മണ്ഡലം സെക്രട്ടറി ലിജോസാം ഉദ്ഘാടനം ചെയ്തു. ചെറുകോൽ മേഖലാ കമ്മിറ്റി കാട്ടൂരിൽ നടത്തിയ ഇരുചക്ര വാഹനം ഉരുട്ടിയുള്ള സമരം അബ്ദുൾഗഫൂർ ഉദ്ഘാടനം ചെയ്തു. ചുങ്കപ്പാറയിൽ നടന്ന സമരം സി.പി.ഐ ജില്ലാ കൗൺസിലംഗം കെ.സതീശ് ഉദ്ഘാടനം ചെയ്തു.