കോഴഞ്ചേരി: പിഞ്ചു ബാലികയെ വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ചു കൊന്നതിനെതിരെ യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരിയിൽ നടന്ന പകൽപ്പന്തം പ്രതിഷേധ പരിപാടി കെ പി സി സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഫ്‌സൽ വി ഷെയിക് അദ്ധ്യക്ഷത വഹിച്ചു,സംസ്ഥാന സെക്രട്ടറി ഷിനി മെഴുവേലി, ജില്ലാ ജനറൽ സെക്രട്ടറി ഷിജു എം എസ്, ജിതിൻ രാജ്, സേതുനാഥ്, ജോജി നാരങ്ങാനം,ഷാഫിക് എന്നിവർ പ്രസംഗിച്ചു.