പന്തളം:കുളനട മാന്തുക ഗവ. യു.പി.സ്‌കൂളിലെ കുട്ടികൾക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിച്ച 21 ഫോണുകൾ നൽകി. വിതരണ ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയകുമാർ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിരാ സി.ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി ജോസഫ്, പന്തളം ബ്ലോക്ക് മെമ്പർ ഉഷാ മധു ,പത്തനംതിട്ട പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ രാജേഷ് .എസ്, പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, പി.ടി.എ പ്രസിഡന്റ് അനിൽ.വി എന്നിവർ പങ്കെടുത്തു.