പത്തനംതിട്ട: ഫാ.സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യുകയും ജയിലിൽവച്ച് പീഡിപ്പിക്കുകയും വൈദ്യസഹായവും ജാമ്യവും നിഷേധിക്കുകയും ചെയ്ത നടപടി സംഘപരിവാർ ഫാസിസത്തിന്റെ ഉദാഹരണമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്. ഫാ.സ്റ്റാൻ സ്വാമിയ്ക്ക് നേരെ നടന്ന മനുഷ്യാവകാശ ലംഘനത്തിൽ പ്രതിഷേധിച്ച് നീതിയുടെ നിലവിളി എന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.എ.സുരേഷ്‌കുമാർ, അനിൽ തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജാസിംകുട്ടി, അഡ്വ.സുനിൽ.എസ്.ലാൽ, റോജി പോൾ ഡാനിയേൽ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.കെ.ഇക്ബാൽ, സജി.കെ.സൈമൺ, നഹാസ് പത്തനംതിട്ട , ബ്ലോക്ക് സെക്രട്ടറിമാരായ സിദ്ധിക്ക്, അജിത്ത് മണ്ണിൽ, ബിനു മൈലപ്ര എന്നിവർ പ്രസംഗിച്ചു.