പത്തനംതിട്ട : കേരളം ഭീകരവാദികളുടെ പറുദീസ ആണെന്നും ഭീകരവാദികളോട് സന്ധി ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. പത്തനംതിട്ടയിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനാപുരം പാഠം മേഖലയിൽ വനത്തിനുള്ളിൽ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. രാഹുൽ എന്ന യുവാവിന്റെ തി രോധനത്തെ കുറിച്ചുള്ള അന്വേഷണം എവിടെ എത്തി നിൽക്കുന്നു എന്നുള്ളതും ഇത്തരം സംഭവങ്ങളിൽ സർക്കാരിന്റെ തീവ്രവാദ ബന്ധം വ്യക്തമാക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു.മേഖലാ സംഘടനാ സെക്രട്ടറി സുരേഷ് ബാബു,ജില്ലാ പ്രഭാരി കരമന ജയൻ മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ.നായർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ വി എ. സൂരജ്, സംസ്ഥാന സമിതി അംഗം ബിജു മാത്യു ജില്ലാ ഭാരവാഹികളായ പി.ആർ ഷാജി,ബിന്ദു പ്രസാദ്,പി കെ ഗോപാലകൃഷ്ണൻ നായർ,എംജി കൃഷ്ണ കുമാർ,ജയ ശ്രീകുമാർ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന എം.നായർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.ആർ.സന്തോഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് കൃഷ്ണ,ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ,ജന സെക്രട്ടറി പി ബാബു, ജില്ലാ സെൽ കൺവീനർമാരായ അഡ്വക്കേറ്റ് സുനിൽ കുമാർ. കെ. വി, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. രാഷ്ട്രീയപ്രമേയം ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ അവതരിപ്പിച്ചു.