തിരുവല്ല : മേലുദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച പോസ്റ്റുമാനെ പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ല ഹെഡ് പോസ്റ്റ് ഒാഫീസിലെ പോസ്റ്റുമാനായ കുറ്റപ്പുഴ ബിജിനി വില്ലയിൽ സുധീഷ് (44) ആണ് അറസ്റ്റിലായത്. ഉദ്യോഗസ്ഥയുടെ തിരുവല്ല മഴുവങ്ങാട്ടിലെ വാടക വീട്ടിലെ തകരാറിലായ ഫാൻ നന്നാക്കാൻ എത്തിയ സുധീഷ് ഉദ്യോഗസ്ഥയെ കടന്നുപിടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഉദ്യോഗസ്ഥ ബഹളം വച്ചതോടെ സുധീഷ് ബൈക്കിൽ കയറി രക്ഷപ്പെട്ടു. തിരുവല്ല പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ് . തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്റ്ററേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.