കലഞ്ഞൂർ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി. ദിവസേന പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന് ലോഡ് മണ്ണ് കൊണ്ടുപോകുന്നതായി നാട്ടുകാർ പറയുന്നു. കൂടൽ രാജഗിരി റോഡിലെ പുന്നമൂട്ടിൽ നടക്കുന്ന മണ്ണെടുപ്പിനെതിരെ നാട്ടുകാർ രംഗത്ത് വന്നിരുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മണ്ണെടുപ്പിനെതിരെ പരാതികളുയർന്നിട്ടും അധികൃതർ ഇവിടെ പരിശോധനകൾ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അനുവദിച്ചിട്ടുള്ള പാസിന്റെ മറവിൽ പരിധിയിൽ കൂടുതൽ മണ്ണ് കൂടുതൽ സ്ഥലത്തു നിന്നുംകൊണ്ടുപോകുന്നുണ്ട്.