കടമ്പനാട് : ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത്‌ ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളിലും, ബന്ധപ്പെട്ട വാർഡ്‌ മെമ്പർമാർ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം 15ന് ഉച്ചക്ക് 3ന് മുൻപായി പഞ്ചായത്ത്‌ ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിൽ നൽകണം.