പത്തനംതിട്ട : ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പേവിഷബാധ : നിയന്ത്രണവും, പ്രതിരോധവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ലോക ജന്തുജന്യ രോഗ ദിനാചരണ പരിപാടികളോട് അനുബന്ധിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
എസ്.പി.സി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ജി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫിസിഷ്യൻ ഡോ. നവനീത് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.അജിത, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ എ. സുനിൽകുമാർ, എപ്പിഡമിയോളജിസ്റ്റ് പ്രിൻസ് അലക്‌സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.