പത്തനംതിട്ട: വിവിധ പാർട്ടികളിൽ നിന്ന് എൻ.സി.പി.യിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ.വർക്കല ബി. രവികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരിമ്പനാംകുഴി ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ.രാജൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, നിർവാഹക സമിതി അംഗങ്ങളായ അടൂർ നരേന്ദ്രൻ, പ്രൊഫ.പി.കെ.രാജ, ശേഖരൻനായർ, ചെറിയാൻ ജോർജ് തമ്പു, പ്രൊ.ഏബ്രഹാം തലവടി, അഡ്വ.രാജു ഉളനാട്, കണ്ണൻ മണ്ണടി എന്നിവർ പ്രസംഗിച്ചു.