കോഴഞ്ചേരി: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ കൗൺസിൽ അനുശോചിച്ചു.
യൂണിയൻ പ്രസിഡന്റ് മോഹൻബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ദിവാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യോഗം ഡയറക്ടർ ബോർഡ് അംഗം രാകേഷ്, കൗൺസിലർമാരായ സോണി. ജി. ഭാസ്‌കർ, സുഗതൻ പൂവത്തുർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാലാ, സിനു.വി. പണിക്കർ എന്നിവർ സംസാരിച്ചു.