anto
മലയാലപ്പുഴ പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന മധുരം അറിവ് പദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കുന്നു

പത്തനംതിട്ട : കൊവിഡ് സാഹചര്യത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ട് ഓൺലൈൻ പഠനത്തിന് ഉൾപ്പെടെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുവാൻ നടപടികൾ ആവശ്യമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 10 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 200 വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ നല്കുന്ന മധുരം അറിവ് പദ്ധതിയുടെ ഉദ്ഘാടനം ഗവ. എൽ.പി.സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതി പ്രസാദ്,സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.കെ ഷീല, പി.അനിൽ, ജയശ്രീ ജ്യോതി പ്രസാദ്, ജയകുമാർ മലയാലപ്പുഴ, ബിജു.ആർ.പിള്ള എന്നിവർ പ്രസംഗിച്ചു.