കൊടുമൺ: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനപ്രകാരം അങ്ങാടിക്കൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുബ സത്യാഗ്രഹം നടത്തി. പ്രവർത്തനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് സി.ജി. ജോയി, എെ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ, ബിജു അങ്ങാടിക്കൽ, മോനച്ചൻ മാവേലിൽ, കെ. സുന്ദരേശൻ ,ജോസ് പള്ളു വാതുക്കൽ ,ജോൺസൺ മാത്യൂ , ഡി. കുഞ്ഞുമോൻ , കെ.വി പ്രഭാകരൻ, അജേഷ്, പ്രകാശ് റ്റി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി