11-anusmaranam1
അനുസ്മരണ യോഗം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്.എൻ.ഡി.പിയോഗം 1881പാണ്ടനാട് ശാഖ അനുശോചിച്ചു. തന്ത്രി രഞ്ജു അനന്തഭദ്രത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ദർശനത്തിന്റെ കാവലാളായി ജീവിതാവസാനം വരെ പ്രയത്‌നിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു പ്രകാശാനന്ദ സ്വാമികളെന്നും ലാളിത്യവും എളിമയും സ്വാമിയുടെ ജനകീയതയുടെ മുഖമുദ്ര ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് കെ. ബി. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സജിത്ത് മായിക്കര, വൈസ് പ്രസിഡന്റ് മിഥുൻ. എം., സുനിൽ പാലത്തിട്ട., ശോഭന രാജേന്ദ്രൻ., പ്രസാദ്. പി. എൻ., ഗോപിനാഥൻ. പി. എൻ., റ്റി. കെ. ഹരികുമാർ., രജിത ഉദയൻ, അഖിൽ, ശംഭു ശാന്തി, അനീഷ് ശാന്തി, എന്നിവർ സംസാരിച്ചു