തിരുവല്ല: ശാസ്ത്ര അറിവുകൾ പൊതു സമൂഹത്തിനു ലഭ്യമാകണമെന്നും അതിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുമൂലപുരം യൂണിറ്റ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, വികസനം തുടങ്ങിയ മേഖലകളിൽ അതിനുള്ള ശ്രമങ്ങളാണ് പരിഷത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അറിവിനെ സാമൂഹ്യ മാറ്റത്തിനുള്ള ഒരുപകരണമാക്കി മാറ്റാൻ നമുക്കു സാദ്ധ്യമാകണം. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ടി.പി കലാധരൻ യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ, മേഖലാ പ്രസിഡന്റ് പ്രൊഫ.വി.എൻ ശർമ്മ, സെക്രട്ടറി ബെന്നി മാത്യം, സുനിൽ. ജി, അജി തമ്പാൻ, ഡോ.ഷീജ.കെ, പ്രജിത് പ്രസന്നകുമാർ, സുനിൽ വി.ആർ എന്നിവർ സംസാരിച്ചു. ടൈറ്റസ് ഏബ്രഹാം (പ്രസിഡന്റ് ), സനൽ ജി. പണിക്കർ (വൈസ് പ്രസിഡന്റ് ), അജി തമ്പാൻ (സെക്രട്ടറി), ജയശ്രീ ടി.കെ (ജോ. സെക്രട്ടറി), വീണാ പ്രസന്നൻ (ട്രഷറാർ) എന്നിവർ ഭാരവാഹികളായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.