പന്തളം: ഇന്ധന പാചക വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രവർത്തകർ കുടുംബ സത്യാഗ്രഹം നടത്തി. പന്തളം വെസ്റ്റുമണ്ഡലത്തിൽപ്പെട്ട യു.ഡി.എഫ് നേതാക്കളായ വേണു കുമാരൻ നായർ , കെ.ആർ.വിജയകുമാർ, മാത്യുസ് പൂളയിൽ, വി.എം അലക്‌സാണ്ടർ ,കെ.എൻ രാജൻ, രത്‌നമണി സുരേന്ദ്രൻ,ശെൽവരാജ് തുടങ്ങി നൂറ് കണക്കിൽ പ്രവർത്തകരുടെ ഭവനങ്ങളിൽ കുടുംബ സത്യാഗ്രഹം സംഘടിപ്പിച്ചു.