11-cow
ചതുപ്പിൽ താണ പശുവിനം അഗ്നിരക്ഷാസേന എത്തി രക്ഷിക്കുന്നു

പന്തളം: ചതുപ്പിൽ താണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഐരാണിക്കുഴി ചിറത്തലയ്ക്കൽ രമേശന്റെ പശുവാണ് ചതുപ്പിൽ താണത്.
ഇന്നലെ ഉച്ചക്ക് 3 മണിയോടെ ആയിരുന്നു സംഭവം. ഐരാണിക്കുഴി പെട്രോൾ പമ്പിനു പിൻവശത്തുള്ള പാടത്ത് പുല്ല് തിന്നുന്നതിന് വേണ്ടി വിട്ടിരുന്ന പശു പത്തടിയോളം താഴ്ചയുള്ള ചതുപ്പിലാണ് പുതഞ്ഞത്. ഉടമസ്ഥനും നാട്ടുകാരും ചേർന്നു പശുവിനെ കരയ്ക്കു കയറ്റാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്നാണ് അടൂരിലെ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്.