ദുബായ്:ശിവഗിരി ധർമ്മസംഘം മുൻ പ്രസിഡന്റ് പ്രകാശനന്ദ സ്വാമികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ് ഗുരുധർമ്മ പ്രചരണ സഭ അനുസ്മരണ യോഗം നടത്തി. ഗുരുപ്രസാദ് സ്വാമി അനുസ്മരണ പ്രഭാഷണം നടത്തി. പ്രകാശാനന്ദ സ്വാമിയുടെ പ്രവർത്തനത്തിലൂടെയാണ്ശിവഗിരി മഠത്തിന് വലിയ പ്രശസ്തിയിൽ എത്താൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. .യോഗത്തിൽ ദുബാ യ്‌ കോർഡിനേറ്റർ ഷാജി അദ്ധ്യക്ഷനായിരുന്നു . രക്ഷാധികാരി ഡോ.സുധാകരൻ. വി.കെ. മുഹമ്മദ് ഭീലായി , ബൈജൂ ,യു.കെ. ,ജി.സിസി കോർഡിനേറ്റർ അനിൽ തടാലിൽ തുടങ്ങിയവർ സംസാരിച്ചു .കോർഡിനേറ്റർ രതിഷ് ഇടത്തിട്ട സ്വാഗതവും മാതൃസഭ രക്ഷാധികാരി അജിത രാജൻ നന്ദിയും പറഞ്ഞു.