പന്തളം: ആനയടി - കൂടൽ റോഡ് നിർമ്മാണത്തിന്റെ ടാറിംഗ് ഉടൻ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം കുരമ്പാല തെക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്ത് റോഡ് നിർമ്മാണത്തിൽ സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്ന സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. നിർമ്മാണം പുരോഗമിക്കുന്ന ആതിരമല കുടുംബാരോഗ്യകേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. സി. പി .ഐ ലോക്കൽ സെക്രട്ടറി ആർ .രാജേന്ദ്രൻ, സി പി എം കുരമ്പാല ലോക്കൽ സെക്രട്ടറി ബി. പ്രദീപ്, ഡിവിഷൻ കൗൺസിലർ രാജേഷ്‌കുമാർ, സി. പി. ഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം അജയകുമാർ,സി. പി. എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. കമലാസനൻ പിള്ള, പി. ഗോപിനാഥക്കുറുപ്പ് ,ബ്രാഞ്ച് സെക്രട്ടറിമാരായ രഘുകുമാർ, ദീപു .ജി, മുരളീധരക്കുറുപ്പ്, സി. പി .ഐ ബ്രാഞ്ച് സെക്രട്ടറി പ്രദീപ് കുരമ്പാല തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.