പത്തനംതിട്ട : കോൺഗ്രസ് നേതൃത്വത്തിൽ മലയാലപ്പുഴ പഞ്ചായത്തിലെ പത്ത് സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 200 വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ നല്കുന്ന മധുരം അറിവ് പദ്ധതി മലയാലപ്പുഴ ഗവ. എൽ.പി.സ്‌കൂളിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സർക്കാർ നടപടികൾ കൊണ്ടു മാത്രം വിദ്യാർത്ഥികൾക്കുള്ള പഠന സൗകര്യങ്ങൾ പൂർണ്ണമായി ഒരുക്കുന്നത് ശ്രമകരമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, ഹെഡ്മിസ്ട്രസ് എസ്.കെ ഷീല, പി.അനിൽ, ജയശ്രീ ജ്യോതി പ്രസാദ്, ജയകുമാർ മലയാലപ്പുഴ, ബിജു.ആർ.പിള്ള എന്നിവർ പ്രസംഗിച്ചു.