pm-road-placheri
സംസ്ഥാന പാതയിൽ പണികൾ പൂർത്തിയായ പ്ലാച്ചേരി ജംഗ്ഷൻ

റാന്നി - പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി ചെത്തോങ്കര ഭാഗത്ത് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു. എസ്.സി പടിവരെ ഒന്നാം ഘട്ട നിർമ്മാണം ഏതാണ്ട് പൂർത്തിയായെങ്കിലും അവിടെമുതൽ വലിയപറമ്പുപടിവരെ ഒന്നാം ഘട്ടം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ടൗണിലെ പണികൾ സമയബന്ധിതമായി തീർക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മഴകാരണം കലുങ്ക് നിർമ്മാണവും വൈകുന്നു. യാത്രാദുരിതവും രൂക്ഷമാണ്. ചെത്തോങ്കര മുതൽ വലിയപറമ്പ് പടിവരെ ചിലസമയങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. എസ്.സി ഇംഗ്ലീഷ് മീഡിയം സ്കൂൾ പടിയിലെ കലുങ്കിന്റെ ഒരു വശം പൂർത്തിയായെങ്കിലും മറുഭാഗത്തെ പണികൾ നിറുത്തിവച്ചിരിക്കുകയാണ് . ആക്സിസ് ബാങ്കിന് മുൻവശത്തെ കാലുങ്കിന്റെ സ്ഥിതിയും സമാനമാണ്. പ്ലാച്ചേരി മുതൽ കോന്നിവരെയുള്ള ഭാഗത്തെ പണികളാണ് ഇപ്പോൾ നടന്നു വരുന്നത്.