റാന്നി : വൈദ്യുതി കണക്ഷനിൽ അമിത വോൾട്ടേജ് പ്രവഹിച്ചതിനാൽ റാന്നി -തെക്കേപ്പുറം ഭാഗത്ത് നിരവധി വിടുകളിലെ ഇലക്ടിക്ക് ഉപകരണങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച വൈകിട്ട് 10 മണികഴിഞ്ഞാണ് വോൾട്ടേജ് വ്യത്യാസം ഉണ്ടായത്. ഫ്രിഡ്ജ്, ടെലിവിഷൻ, തുടങ്ങിയ ഗൃഹോപകരണങ്ങളും,ലൈറ്റുകളും കൂട്ടത്തോടെ കത്തി നശിച്ചു. മൂന്ന് സെന്റ് കോളനിയിലെ ഷൈജുവിന്റെ ടിവി കത്തി വലിയ ദുരന്തത്തിൽ നിന്നാണ് വീട്ടുകാർ രക്ഷപെട്ടത്. കൊവിഡ് പ്രതിസന്ധി തുടരുമ്പോഴാണ് കെ.എസ്.ഇ ബിയുടെ വക ഇരുട്ടടി. ഞാറാഴ്ച രാവിലെ തന്നെ അധികൃതർ അറ്റകുറ്റപ്പണികൾ ചെയ്ത് വീണ്ടും ചാർജ് ചെയ്തപ്പോൾ വള്ളിക്കാലായിൽവീട്ടിൽ രാധയുടെ ഫ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചു . അജു ചാർത്താക്കുഴിയിൽ,ഷീജ തന്നിക്കാലയിൽ,റോസ്‌ലി പടിഞ്ഞാറ്റിൻകര തുടങ്ങി നിരവധി ആളുകളുടെ വീട്ടിലെ ഉപകരണങ്ങൾക്കാണ് വീണ്ടും നഷ്ടം ഉണ്ടായത്. വൈദ്യുതി ബോർഡ് സൗത്ത് സെക്ഷനിൽ ഉപഭോക്താക്കാൾ പഞ്ചായത്ത്‌ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഇന്ന് ധർണ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.