maliniyam

കോന്നി : അച്ചൻകോവിലാറ്റിലെ പാറക്കടവ് പാലത്തിന് സമീപം മാലിന്യങ്ങൾ തള്ളുന്നതായി പരാതി. പത്തനംതിട്ട നഗരസഭയെയും പ്രമാടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലാണ് ഭക്ഷണ സാധനങ്ങളുടെയും ഇറച്ചിക്കോഴികളുടെയും അവശിഷ്ടങ്ങൾ കവറുകളിലാക്കി രാത്രിയിൽ തള്ളുന്നത്. ഇതുമൂലം തെരിവുനായകളുടെ ശല്യം ഈ പ്രദേശങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും നായകൾ ഭീഷണിയായിട്ടുണ്ട്. നേരത്തെ പത്തനംതിട്ട നഗരസഭയും പ്രമാടം ഗ്രാമപഞ്ചായത്തും സ്ക്വാഡുകൾ രൂപീകരിച്ച് മാലിന്യം തള്ളാൻ എത്തുന്നവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ക്വാഡ് പ്രവർത്തനം നിർജ്ജീവമാണ്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.