കോഴഞ്ചേരി: യൂത്ത് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റി രൂപീകരിച്ച 'അന്നം കൊടുക്കുന്ന കൈ' പദ്ധതി പ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു.കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എസ്.സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പുല്ലാട് മണ്ഡലം പ്രസിഡന്റ് പി.ജി.അനിൽകുമാർ, പഞ്ചായത്ത് അംഗം ജോൺസൺ ആഴക്കാട്ടിൽ, രഞ്ജിത്ത് പി.ചാക്കോ, ജിബിൻ റെജി, ലിനോ തോമസ്, രാജേഷ്, ബിബിൻ വർഗീസ്, റോജി ആർ.ജോൺ, ജിതിൻ നെല്ലിമല എന്നിവർ പ്രസംഗിച്ചു.