പന്തളം: കെ.ജി.എച്ച്.എം.ഒ.എ സംസ്ഥാന തലത്തിൽ മികച്ച ഹോമിയോപ്പതി ഡോക്ടർമാർക്ക് കൊടുക്കുന്ന ഡ്യൂട്ടി കോൺഷ്യസ് മെഡിക്കൽ ഓഫീസർ അവാർഡിന് അർഹയായ പന്തളം കുരമ്പാല അനുഗ്രഹയിൽ ഡോ. പ്രീതി ഏലിയാമ്മ ജോൺ (മെഡിക്കൽ ഓഫീസർ ഹോമിയോ ആശുപത്രി കൊറ്റനാട് ) സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹർഷകുമാർ നല്കി . ചടങ്ങിൽ പാർട്ടി ഏരിയാ കമ്മിറ്റിയംഗം ആർ ജ്യോതികുമാർ, ലോക്കൽ സെക്രട്ടറി പ്രദീപ്, കെ ഹരി, ജോ ജോ തോമസ്, ബ്രാഞ്ച് സെക്രട്ടറി മധു എന്നിവർ പങ്കെടുത്തു.