പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 299 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ വിദേശത്തു നിന്ന് വന്നതും ആറ് പേർ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 290 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,21,580 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,14,103 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ 359 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 116567 ആണ്. 4289 പേർ ചികിത്സയിലുണ്ട്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ നാലു പേർ മരിച്ചു
1) തിരുവല്ല സ്വദേശിനി (26),
2) കല്ലൂപ്പാറ സ്വദേശി (71),
3) ആറന്മുള സ്വദേശിനി (50),
4) കുന്നന്താനം സ്വദേശിനി (90) എന്നിവരാണ് മരിച്ചത്.