പത്തനംതിട്ട : ജില്ലയിൽ റാന്നി മണ്ഡലത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ രഞ്ജി പുല്ലംപള്ളിൽ ബി.ജെ.പിയിൽ അംഗത്വം എടുത്തു. ബി.ജെ.പി ജില്ലാപ്രസിഡന്റ് അശോകൻ കുളനട ഷാൾ അണിയിച്ച് സ്വീകരിച്ചു. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജി കുറുപ്പ്, ജനറൽ സെക്രട്ടറി സിനു എസ്.പണിക്കർ മറ്റു മണ്ഡലം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻപ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്നി ചുമതലകളിൽ റെഞ്ചി പുല്ലംപള്ളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.