പന്തളം : സംസ്ഥാന അദ്ധ്യാപക വനമിത്ര അവാർഡ് ജേതാവ് എൽ. സുഗതൻ സംസ്ഥാന തലത്തിൽ നടപ്പാക്കി വരുന്ന പ്രതിഭാമരപ്പട്ടം അവാർഡ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഉളനാട് സ്വദേശിനിയായ കുട്ടികർഷക പത്താംക്ലാസുകാരി ജയലക്ഷ്മിക്ക് ഡെപ്യൂട്ടി സ്പീക്കർ അവാർഡ് സമ്മാനിച്ചു. വീട്ടുമുറ്റത്ത് ഫലവൃക്ഷതൈ നട്ടു പിടിപ്പിച്ചു. ഇക്കോഫിലോസഫറും ചിത്രകാരനുമായ ജിതേഷ്ജി മുഖ്യാതിഥി ആയിരുന്നു. കുളനട പഞ്ചായത്ത് പ്രസിഡന്റ്ചിത്തിര സി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ.അജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പോൾ രാജൻ, വാർഡം മിനി സാം, ശിലാ മ്യൂസിയം ഡയറക്ട്രർ ശിലാ സന്തോഷ്, കൃഷി ഓഫീസർ ലിനി പ്രതിഭാമരപ്പട്ടം അവാർഡ് പദ്ധതിയുടെ സ്റ്റേറ്റ് കോർസിനേറ്റർ ശൂരനാട് രാധാകൃഷ്ണൻ, വെച്ചൂർ ശിവൻകുട്ടി, ജില്ലാ കോർഡിനേറ്റർ അൻവർ ഷാ എന്നിവർ സംസാരിച്ചു.