പത്തനംതിട്ട: ജനറൽ ആശുപത്രി സന്ദർശിച്ച് ഓക്‌സിജൻ പ്ലാന്റ് നിർമാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, എച്ച്.എം.സി അംഗങ്ങളായ പി.കെ. ജേക്കബ്, സുമേഷ് ഐശ്വര്യ, എം.ജെ. രവി, ജയപ്രകാശ്, ഷാഹുൽ ഹമീദ്, റെനീസ് മുഹമ്മദ്, അൻസാരി അസീസ്, ബിജു മുസ്തഫ, നൗഷാദ് കണ്ണംങ്കര, ആശുപത്രി ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.