പന്തളം: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മദ്ധ്യവയസ്‌കനെ കാണാതായി. പന്തളം, മങ്ങാരം, മുളമ്പുഴ ചൈത്രത്തിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ സുരേഷ് കുമാർ (65)യാണ് ഒഴുക്കിൽപ്പെട്ടത് . അച്ചൻകോവിലാറ്റിൽ പന്തളം വലിയകോയിക്കൽ ക്ഷേത്ര കടവിൽ ഇന്നലെ രാവിലെ 8 .30നായിരുന്നു അപകടം. കാണാതായ സുരേഷ് കുമാറിന് വേണ്ടി അച്ചൻകോവിൽ ആറ്റിൽ കൈപ്പുഴ കടവ് മുതൽ കരിപ്പൂർ കടവ് വരെ രണ്ട് കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാ സേന സംഘം തിരച്ചിൽ നടത്തിരുന്നു. അടൂർ, തിരുവല്ല എന്നിവിടങ്ങളിൽ നിന്നും എത്തിയ സ്‌കൂ ബാ ടീം ഉൾപ്പെടെ അഗ്നിരക്ഷാ സേനയുടെ 15 അംഗ സംഘമാണ്ച തിരച്ചിൽ നടത്തിയത്. അച്ചൻകോവിലാറ്റിലെ ശക്തമായ ഒഴുക്കും ചുഴിയും തിരച്ചിലിന് തടസമെന്ന് അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു. ഇന്നലെ സന്ധ്യയോടെ തിരച്ചിൽ നിറുത്തി. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരുമെന്ന് ഓഫീസർ വിനോദ് കുമാർ പറഞ്ഞു.