മല്ലപ്പള്ളി : കൊവിഡ് പ്രതിരോധ വാക്‌സിൻ ഞങ്ങൾക്കും വേഗം നൽകണമെന്ന് മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപെട്ട് മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി സ്‌കൂളിലെ കുട്ടികൾ. സ്‌കൂളിൽ പോയി പഠിക്കണം അദ്ധ്യാപകരെയും കൂട്ടുകാരെയും കാണണം. ഇതൊക്കെയാണ് കുട്ടികളുടെ അപേക്ഷ. മുഖ്യമന്ത്രി സാറിനോട് ചോദിച്ചാൽ ഞങ്ങൾക്കും വാക്‌സിൻ കിട്ടുമോ എന്ന് അമ്മയോട് ഒന്നാം ക്ലാസുകാരിയുടെ ചോദ്യം രക്ഷാകർതൃസമിതി അംഗങ്ങളോട് അമ്മ പങ്കുവച്ചു. ഈ ആശയത്തിൽ നിന്നാണ് മലാല ദിനത്തിൽ കത്തുകളെഴുതാൻ കുട്ടികളെ പ്രേരിപ്പിച്ചത്. കുട്ടികൾ വീടുകളിലിരുന്നു മാതാപിതാക്കളുടെ സഹായത്താലാണ് കത്തുകൾ എഴുതി അയച്ചത്. സ്‌കൂളിലെ 400 കുട്ടികളും ഈ ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തുകൾ എഴുതി.