അടൂർ : കൊവിഡ് പോരാളികളെ 23 ന് ബേക്കേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കും. ജില്ലയിലെ മുഴുവൻ ആംബുലൻസ് ഡ്രൈവർമാക്കും ശ്മശാന സൂക്ഷിപ്പുകാർക്കും മധുരം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ആ‌ർ. നിശാന്തിനി നിർവഹിക്കും. സ്റ്റുഡന്റ്സ് പൊലീസ് ജില്ലാ നോഡൽ ഒാഫീസർ ആർ. പ്രദീപ് കുമാർ അദ്ധ്യക്ഷതവഹിക്കും. , പൊലീസ്, നന്മ,ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി . ജില്ലാ പ്രസിഡന്റ് വി. എം. സാദിഖ്, ജനറൽ സെക്രട്ടറി ഇ. വിനീഷ്, സുരേഷ് ബാബു, മുഹദ് റാഫി, രാജീവ് എന്നിവർ പങ്കെടുക്കും.