അടൂർ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുശോചിച്ചു. ഏറെ വ്യക്തിബന്ധം പുലർത്തിയ ആചാര്യശ്രേഷ്ഠനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.സഭയുടെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഉറച്ച നിലപാടുകളാണ് അദ്ദേഹം എക്കാലവും സ്വീകരിച്ചിരുന്നത്. അശരണർക്ക് കരുതലൊരുക്കുന്നതിനും അദ്ദേഹം പ്രത്യേകം പരിഗണന നൽകി.