exice
എക്സൈസ് വകുപ്പും കൃഷി വകുപ്പും സംയുക്തമായി അടൂർ എക്സൈസ് കോംപ്ലക്സിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ പദ്ധതിയുടെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള നിർവ്വഹിക്കുന്നു.

അടൂർ : എക്സൈസ് വകുപ്പും കൃഷി വകുപ്പും സംയുക്തമായി അടൂർ എക്സൈസ് കോംപ്ലക്സിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. 'കൃഷിയാണ് ലഹരി' കാമ്പയിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക്‌ പഞ്ചായത്തിന്റെയും അടൂർ നഗരസഭയുടെയും സഹകരണത്തോടെയാണ് പദ്ധതി. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ അടൂർ എക്സൈസ് കോംപ്ളക്സ് മുറ്റത്ത് 100 ഗ്രോബാഗുകളിലായി പച്ചക്കറി തൈകൾ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുധാപദ്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷിവകുപ്പ് അസി.ഡയറക്ടർ റോഷൻ ജോർജ്, അടൂർ കൃഷി ഒാഫീസർ മോളു ലാൽസൺ,എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ നേതാക്കളായ ഷാബുതോമസ്, ഹരീഷ് കുമാർ, അയൂബ് ഖാൻ ഹുസൈൻ അഹമ്മദ്‌, . ലെയ്സൺ ഓഫീസർ ഹരിഹരൻ ഉണ്ണി, അസി. എക്സൈസ് ഇൻസ്‌പെക്ടർ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.