കലഞ്ഞൂർ : ഗുരുദർശനം എല്ലാ ജനഹൃദയങ്ങളിലും എത്തിക്കാൻ ത്യാഗനിർഭരമായ ജീവിതം നയിച്ച സന്യാസിശ്രേഷ്ഠനാണ് സ്വാമി പ്രകാശനന്ദയെന്ന് ഗുരുധർമ പ്രചാരണസഭ പത്തനംതിട്ട വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ കലഞ്ഞൂർ പറഞ്ഞു. കലഞ്ഞൂർ ശാഖായോഗത്തിൽ കൂടിയ അനുസ്മരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം, ഗുരുധർമ യൂണിറ്റ് ഭാരവാഹികളായ കിച്ചിലു ദിവാകരൻ, കെ,എ ശ്രീധരൻ, ജയ്‌സിംഗ്, വിജയൻ, ശാഖ സെക്രട്ടറി വാസുദേവൻ എന്നിവർ സംസാരിച്ചു.