കോഴഞ്ചേരി: ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓൺലൈൻ പഠനത്തിന് ടെലിവിഷനും, മൊബൈൽ ഫോണുമില്ലാതെ ബുദ്ധിമുട്ടിയമൂന്ന് കുരുന്നുകൾക്ക് ഓൺലൈൻ പഠനത്തിന് സഹായമേകി ഇലവുംതിട്ട ജനമൈത്രി പൊലീസ്. ഇലവുംതിട്ട കല്ലിങ്കൽ സ്വദേശിനി ആറാം ക്ലാസുകാരിക്കും, മെഴുവേലി മണ്ണിൽ സ്വദേശിനി ഒന്നാം ക്ലാസുകാരിക്കും ടെലിവിഷനുകളും, കാരിതോട്ട സ്വദേശിനി മൂന്നാം ക്ലാസുകാരിക്ക് മൊബൈൽ ഫോണും വീടുകളിൽ എത്തിച്ചു നല്കി. കേരള പൊലീസ് അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി കെ.എസ് സജു ഉദ്ഘാടനം ചെയ്തു. എസ്.അൻവർ ഷാ, ആർ പ്രശാന്ത്, എസ് ശ്രീജിത്ത്, ശ്യാംകുമാർ കൂട്ടായ്മ ഭാരവാഹികളായ ആർ നിധീഷ്, സുനിതരാജേഷ്, രാജേഷ് എന്നിവർ നേതൃത്വം നല്കി.