പത്തനംതിട്ട: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌കൂൾ, പ്ലസ് വൺ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നേരിട്ട് നടത്തുന്ന കോളേജ് ഹോസ്റ്റലുകളിലേക്കും 2021- 2022 അദ്ധ്യയന വർഷത്തേയ്ക്കുളള സ്‌കൂൾ, പ്ലസ് വൺ, കോളേജ് എന്നിവിടങ്ങളിലേക്ക് സ്‌പോർട്‌സ് ഹോസ്റ്റൽ പ്രവേശനം നൽകുന്നതിന് കൊവിഡ് പ്രോട്ടോകോൾ പ്രകാരം ജില്ലാതല സെലക്ഷൻ ജില്ലാ സ്റ്റേഡിയത്തിൽ 15ന് രാവിലെ 8.30ന് നടക്കും. ഫുട്‌ബോൾ, വോളിബോൾ, എന്നീ കായിക ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജില്ലാ തല സെലക്ഷൻ ഉണ്ടായിരിക്കുന്നതാണ്. ബാസ്‌കറ്റ്‌ബോൾ, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെൻസിംഗ്, ആർച്ചറി, റസ്റ്റിംഗ്, തകോയണ്ടാ, സൈക്ലിംഗ്, നെറ്റ്‌ബോൾ, ഹോക്കി, കബഡി, ഹാൻഡ്‌ബോൾ, ഖോഖോ, കനോയിംഗ് കയാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് 27ന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സോണൽ സെലക്ഷൻ ഉണ്ടായിരിക്കും. . കൂടുതൽ വിവരങ്ങൾക്ക് 9961 1 36039, 9495362016 ഫോൺ നമ്പരുടെ ബന്ധപ്പെടേതാണ്.