തിരുവല്ല: എല്ലാഘട്ടത്തിലും നാടിന്റെ നന്മ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു കാലംചെയ്ത മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൗതികശരീരം പൊതുദർശനത്തിന് വച്ചിരുന്ന പരുമല പള്ളിയിൽ അന്ത്യോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യക്തിപരമായി അദ്ദേഹത്തെ നിരവധി ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിൽ കഴിഞ്ഞവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നതാണ് തിരുമേനി എന്നും മുന്നോട്ടുവച്ചിരുന്ന ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.