tank

പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ളാന്റ് നിർമ്മാണം വൈകും. പ്ളാന്റിലേക്കുള്ള ഭാരമേറിയ ടാങ്കുകൾ ഉയർത്താനുള്ള ക്രെയിൻ ചെളിയിൽ പുതയുന്നത് കാരണമാണ് നിർമ്മാണം നീട്ടിവച്ചത്. പ്ളാക്രെയിൻ ചെളിയിൽ പുതഞ്ഞു, ഓക്സിജൻ പ്ളാന്റ് നിർമ്മാണം വൈകുംന്റ് സ്ഥാപിക്കുന്നതിന് കോൺക്രീറ്റ് അടിത്തറ നിർമ്മിച്ചിട്ടുണ്ട്. ഇതിന് മുകളിലാണ് പ്ളാന്റ് സ്ഥാപിക്കുന്നത്. കാത്ത് ലാബ് കെട്ടിടത്തിന് പിന്നിൽ സ്ഥാപിക്കുന്ന പ്ളാന്റിലേക്ക് ടി.കെ റോഡിൽ നിന്ന് സ്വകാര്യ ഭൂമിയിലൂടെ താൽക്കാലിക റോഡ് നിർമ്മിച്ചാണ് ടാങ്കുകൾ ക്രെയിനിൽ ഉയർത്തിക്കൊണ്ടു വന്നത്. ഈ റോഡ് പാറ മക്കിട്ട് ഉയർത്തി വീണ്ടും ക്രെയിൻ കൊണ്ടുവന്ന് ടാങ്കുകൾ പൊക്കി അടിത്തറയിൽ വയ്ക്കണം. താൽക്കാലിക റോഡ് ഉറയ്ക്കുന്നതിന് രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ചെന്നൈ പെട്രോളിയം കോർപ്പറേഷനിൽ നിന്നുള്ള ടാങ്കുകളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. മിനിട്ടിൽ 500ലിറ്ററും 1000ലിറ്ററും ഉദ്പ്പാദന ശേഷിയുള്ള രണ്ട് ഓക്സിജൻ ടാങ്കുകളുണ്ട്.