തിരുവല്ല: പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നെടുമ്പ്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. സി.ഇ.വർഗീസ്, രാധാകൃഷ്ണൻ ഇടപ്പന, വി.ശശികുമാർ എന്നിവർ പ്രസംഗിച്ചു.