തിരുവല്ല: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, ജെയ്സൺ പടിയറ, അലീം ഷാ, ആഷിഷ് ഇളകുറ്റൂർ, ബിജിൻ എന്നിവർ നേതൃത്വം നൽകി.